കോണ്‍ഗ്രസിന്റെ നഷ്ടമായ പ്രതാപം വീണ്ടെടുക്കും. പ്രവീണ്‍ കുമാര്‍
കോണ്‍ഗ്രസിന്റെ നഷ്ടമായ പ്രതാപം വീണ്ടെടുക്കുമെന്ന് കോഴിക്കോട് ഡി.സി.സി.യുടെ നിയുക്ത പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍.

മേപ്പയ്യൂര്‍. കോണ്‍ഗ്രസിന്റെ നഷ്ടമായ പ്രതാപം വീണ്ടെടുക്കുമെന്ന് കോഴിക്കോട് ഡി.സി.സി.യുടെ നിയുക്ത പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍. സ്ഥാനം ഏറ്റെടുക്കും മുമ്പ് പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പാര്‍ട്ടി ഭാരവാഹികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തേ, പേരാമ്പ്രയിലെ മണ്‍മറഞ്ഞ നേതാക്കളുടെ വീടുകളും സ്മൃതി മണ്ഡപങ്ങളും സന്ദര്‍ശിച്ച് പുഷ്പാര്‍ച്ചന നടത്തിയിരുന്നു. മുന്‍ മന്ത്രിയും കെ.പി.സി.സി. ആക്ടിങ്ങ് പ്രസിഡന്റുമായിരുന്ന ഡോ. കെ.ജി.അടിയോടി, മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്‍, മുന്‍ കെ.പി.സി.സി. അംഗം ആര്‍.കെ.രവിവര്‍മ്മ എന്നിവരുടെ സ്മൃതി മണ്ഡപത്തിലാണ് പുഷ്പാര്‍ച്ചന നടത്തിയത്.
മണ്ഡലം ഭാരവാഹികളുടെ യോഗത്തില്‍ കെ.പി. വേണുഗോപാല്‍ ആദ്ധ്യക്ഷം വഹിച്ചു. കെ.പി.സി.സി. സെക്രട്ടറിമാരായ സത്യന്‍ കടിയങ്ങാട്, പി.എം.നിയാസ്, യുഡിഎഫ് ജില്ല ചെയര്‍മാന്‍ കെ. ബാലനാരായണന്‍, മുനീര്‍ എരവത്ത്, രാജേഷ് കീഴരിയര്‍,ഇ.അശോകന്‍, കെ.മധുകൃഷ്ണന്‍, വി.പി.ദുല്‍ഖിഫില്‍, പി.കെ. രാഗേഷ് എന്നിവര്‍ സംസാരിച്ചു.