ചെറുവണ്ണൂരില്‍ ഭരണസമതി യോഗം യു.ഡി.എഫ്. ബഹിഷ്കരിച്ചു
യു.ഡി.എഫ്. വാര്‍ഡുകളില്‍ പതിനഞ്ച് ലക്ഷം രൂപയ്ക്ക് താഴെ മാത്രം അനുവദിച്ചപ്പോള്‍ ഭരണപക്ഷ വാര്‍ഡുകളില്‍ ഇരുപത് മുതല്‍ മുപ്പത്തിയഞ്ച് ലക്ഷം രൂപ വരേ അനുവദിച്ചു
ചെറുവണ്ണൂര്‍.തൊഴിലുറപ്പ് പദ്ധതി ഫണ്ട് വിഹിതം അനുവദിച്ചതില്‍ യു.ഡി.എഫ്. മെമ്പര്‍മാരുടെ വാര്‍ഡുകളോട് വിവേചനം കാട്ടിയെന്നാരോപിച്ച് ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യോഗം യു.ഡി.എഫ്. അംഗങ്ങള്‍ ബഹിഷ്കരിച്ചു. തുടര്‍ന്ന് പുറത്ത് വന്ന അംഗങ്ങള്‍കാര്യാലയ കവാടത്തില്‍ ധര്‍ണ്ണ നടത്തി.
യു.ഡി.എഫ്. പ്രതിനിധികളുടെ വാര്‍ഡുകളില്‍ പതിനഞ്ച് ലക്ഷം രൂപയ്ക്ക് താഴെ മാത്രം അനുവദിച്ചപ്പോള്‍ ഭരണപക്ഷ മെമ്പര്‍ മാരുടെ വാര്‍ഡുകളില്‍ ഇരുപത് ലക്ഷം മുതല്‍ മുപ്പത്തിയഞ്ച് ലക്ഷം രൂപ വരേ അനുവദിച്ചുവെന്നാണ് പ്രതിപക്ഷ ആരോപണം. ധര്‍ണ്ണ യു.ഡി.എഫ് കണ്‍വീനര്‍ വി.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.
എ.കെ. ഉമ്മര്‍ ആദ്ധ്യക്ഷം വഹിച്ചു. പി.കെ. മൊയ്തീന്‍, പിലാക്കാട്ട് ശങ്കരന്‍, എം.കെ. സുരേന്ദ്രന്‍, പട്ടയാട്ട് കുഞ്ഞുബ്ദുള്ള എന്‍.എം. കുഞ്ഞബ്ദുള്ള, കെ.കെ.നൗഫല്‍, എം.വി.മുനീര്‍, ശ്രീഷ ഗണേഷ്, ആദില നിബ്രാസ്,ഇ.കെ. സുബൈദ, എ. ബാലകൃഷ്ണൻ, എന്‍.ടി.ഷിജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

