പാചക വാതത്തിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
കോവിഡ് ദുരിതത്തില്‍ കുഴങ്ങി ജീവിതം തള്ളി നീക്കുന്ന ജനങ്ങള്‍ക്ക് ഇരുട്ടടിയായി രാജ്യത്ത് പാചക വാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു

ന്യൂഡല്‍ഹി. കോവിഡ് ദുരിതത്തില്‍ കുഴങ്ങി ജീവിതം തള്ളി നീക്കുന്ന ജനങ്ങള്‍ക്ക് ഇരുട്ടടിയായി രാജ്യത്ത് പാചക വാതകഗ വില വീണ്ടും വര്‍ദ്ധിപ്പിച്ചു. ഇത്തവണ ഗാര്‍ഹിക സിലിണ്ടറിന് 25.50രൂപയാണ് വര്‍ദ്ധിപ്പിരിക്കുന്നത്. ഇതോടെ സിലിണ്ടറിന്റെ ആകെ വില 891.50രൂപയായി ഉയര്‍ന്നു.
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് 73.50രൂപയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ സിലിണ്ടര്‍ വില 1692.50രൂപ ആയി ഉയര്‍ന്നു. പതിനഞ്ച് ദിവസത്തിനകം 50 രൂപയാണ് പചകവാതകത്തിന് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.