കോവിഡ് ബാധയെ തുടർന്ന് ശ്വസം മുട്ടി ചലനമറ്റ കുഞ്ഞിന് കൃത്രിമ ശ്വാസം നൽകി പുതു ജീവൻ നൽകി നേഴ്സ്
കുടുംബരോഗ്യകേന്ദ്രത്തിലെ പാലിയേറ്റീവ് വിഭാഗത്തിലെ നഴ്സ് ആയ ശ്രീജയാണ് അയൽവാസിയായ രണ്ടു വയസ്സുകാരിയുടെ രക്ഷകയായത്.
തൃശൂർ : കോവിഡ് ബാധയെ തുടർന്ന് ശ്വസം മുട്ടി ചലനമറ്റ കുഞ്ഞിന് കൃത്രിമ ശ്വാസം നൽകി പുതു ജീവൻ നൽകി നേഴ്സ്. നെന്മണിക്കര പഞ്ചായത്ത് കുടുംബരോഗ്യകേന്ദ്രത്തിലെ പാലിയേറ്റീവ് വിഭാഗത്തിലെ നഴ്സ് ആയ ശ്രീജയാണ് അങ്ങേയറ്റം മനുഷ്വത്തപരമായ ഈ പ്രവർത്തി ചെയ്തത്.
കോവിഡ് രോഗികളിൽ കൃത്രിമശ്വാസം നൽകരുത് എന്ന പ്രോട്ടോക്കോൾ ശക്തമായി നിലനിൽക്കെയാണ് ശ്രീജ കുഞ്ഞിന് ചുണ്ടോടു ചുണ്ട് ചേർത്ത് കൃത്രിമ ശ്വാസം നൽകി അയൽവാസിയായ രണ്ടു വയസ്സുകാരിയുടെ രക്ഷകയായത്.

