കാശ്മീര്‍ ഹുറിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനി അന്തരിച്ചു
മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തി മരണം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തു

ജമ്മു കാശ്മീർ: കാശ്മീർ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനി അന്തരിച്ചു. 91 വയസ്സായിരുന്നു.
മൂന്ന് തവണ ജമ്മു കാശ്മീർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തി മരണം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തു. സയ്യിദ് ഗീലാനിയുടെ വിയോഗത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നതായാണ് മെഹ്ബൂബ മുഫ്തി ട്വിറ്ററിൽ കുറിച്ചത്.
ഹുറിയത്ത് കോണ്‍ഫറന്‍സ് അധ്യക്ഷനായിരുന്ന സയ്യിദ് ഗീലാനി 1972, 1977, 1982 വർഷങ്ങളിൽ സോപോറിൽ നിന്നാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഏറെ നാളായി വീട്ടുതടങ്കലിലായിരുന്നു.