കുറ്റ്യാടി ജ്വല്ലറി തട്ടിപ്പ് കേസ് പ്രതിയുടെ എക്കൗണ്ടുകള്‍ മരവിപ്പിച്ചു
കുറ്റ്യാടി എസ്.ബി.ഐ.,പഞ്ചാബ് നാഷണല്‍ ബാങ്ക്, കെഡി.സി.ബാങ്ക്,എന്നിവിടങ്ങളില്‍ സബീറ് എടുത്ത എക്കൗണ്ടുകളാണ് മരവിപ്പിച്ചത്
കുറ്റ്യാടി. കുറ്റ്യാടി ജ്വല്ലറിത്തട്ടിപ്പ് കേസിലെ പ്രതിയുടെ ബാങ്ക് എക്കൗണ്ടുകള്‍ മരവിപ്പിച്ചു. നൂറിലധികം പേരില്‍ നിന്നായി 20 കോടിയിലേറെ രൂപ സ്വരൂപിച്ച് ജ്വല്ലറി പൂട്ടി നിക്ഷേപകരെ വഞ്ചിച്ചതിന്റെ പേരില്‍ അറസ്റ്റിലായ കുളങ്ങരതാഴെ സ്വദേശി വി.പി. സബീറിന്റെ വിവിദയിടങ്ങളിലുള്ള ബാങ്ക് എക്കൗണ്ടുകളാണ് മരവിപ്പിച്ചത്.
കുറ്റ്യാടി എസ്.ബി.ഐ.,പഞ്ചാബ് നാഷണല്‍ ബാങ്ക്, കെഡി.സി.ബാങ്ക്,എന്നിവിടങ്ങളില്‍ സബീറ് എടുത്ത എക്കൗണ്ടുകളാണ് മരവിപ്പിച്ചത്.ജ്വല്ലറിയുടെ പയ്യോളി,കല്ലാച്ചി ശാഖകള്‍ പൂട്ടി സീല്‍ ചെയ്തിട്ടണ്ട്. കുറ്റ്യാടിയിലെ കട പൂട്ടി സീല്‍ ചെയ്തിട്ടില്ലെങ്കിലും പോലീസ് കാവല്‍ തുടരുന്നുണ്ട്. കഴിഞ്ഞ 29ന് അറസ്റ്റ് ചെയ്യപ്പെട്ട സബീറിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് കേസന്വേഷിക്കുന്ന കുറ്റ്യാടി സി.ഐ. ടി.ടി.ഫര്‍ഷാദ് അറിയിച്ചു.
അറസ്റ്റിലായ ദിവസം തന്നെ ഇയാളുടെ വീട് പോലീസ് റെയ്ഡ് ചെയ്തിരുന്നു. കാസര്‍ഗോഡ് സ്വര്‍ണ്ണത്തട്ടിപ്പ് കേസില്‍ ഇരകളായത് താരതമ്യേന സാമ്പത്തികമായി മുന്‍ നിരയിലുള്ളവരായിരുന്നെങ്കില്‍ ഇവിടെ ബഹു ഭൂരിപക്ഷവും സാധാരണക്കാരാണ് തട്ടിപ്പിന്റെ ഇരകള്‍. ഇതിനിടെ ഇന്ന് നിക്ഷേപകരുടെ ആക്ഷന്‍ കമ്മിറ്റി കുറ്റ്യാടിയില്‍ സര്‍വ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

