സംസ്ഥാന ടെലിവിഷൻ അവാർഡ് ജേതാവ് രജിൽ കെ.സിയ്ക്ക് ഡി.വൈ എഫ് ഐ യുടെ അനുമോദനം
കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് 2020 മികച്ച ടെലിഫിലിം സംവിധായകൻ , തിരക്കഥാകൃത്ത് എന്നീ പുരസ്കാരങ്ങളാണ് രജിലിനെ തേടിയെത്തിയത്.

പേരാമ്പ്ര. കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് 2020 മികച്ച ടെലിഫിലിം സംവിധായകനും തിരക്കഥാകൃത്തുമായി തിരഞ്ഞെടുക്കപ്പെട്ട രജിൽ കെ സി യെ ഡി.വൈ.എഫ്.ഐ. അനുമോദിച്ചു
സംസ്ഥാന കമ്മറ്റി അംഗം പി.കെ. അജീഷ് ഉപഹാരം നൽകി ബ്ലോക്ക് സെക്രട്ടറി എം എം ജിജേഷ് ബ്ലോക്ക് കമ്മറ്റി അംഗങ്ങളായ സി.കെ രൂപേഷ്, കെ. പ്രിയേഷ് മേഖല സെക്രട്ടറി ഏ.എം. വികാസ് പ്രസിഡണ്ട് അരുൺ എന്നിവർ പങ്കെടുത്തു
കള്ളന്‍ മറുത എന്ന ഷോര്‍ട്ട് ഫിലിമിലൂടെയാണ് രജിൽ ഈ പുരസ്‌കാരത്തിന് അര്‍ഹനായത്. മികച്ച ഹ്രസ്വചിത്രം, സംവിധായകന്‍, തിരക്കഥാകൃത്ത്, കഥ, നിര്‍മ്മാണം, ക്യാമറ, ഡബ്ബിങ് എന്നിങ്ങനെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ ഏഴു പുരസ്‌കാരങ്ങളാണ് ഈ ഷോര്‍ട്ട് ഫിലിം നേടിയിട്ടുള്ളത്.