കേരളത്തിലെ പ്ലസ‍്‍വണ്‍ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു
കേരളത്തിലെ സാഹചര്യം ഭീതിജനകമാണെന്ന് ചൂണ്ടികാണിച്ച് ജസ്റ്റിസ് എ.എന്. ഖാന്‍വിക്കറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് സ്റ്റേ ചെയ്തത്.

ന്യൂഡല്‍ഹി.തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേരളത്തിലെ സാഹചര്യം ഭീതിജനകമാണെന്ന് ചൂണ്ടികാണിച്ച് കൊണ്ട്ജസ്റ്റിസ് എ.എന്. ഖാന്‍വിക്കറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് തീരുമാനം സ്റ്റേ ചെയ്തത്. സെപ്തംബര്‍ അഞ്ച് മുതല്‍ പരീക്ഷ നടത്താനായിരുന്നു വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.
പരീക്ഷ പതിമൂന്നാം തിയ്യതി വരേ നിര്‍ത്തിവെക്കണമെന്ന് കോടതി പറഞ്ഞു. പതിമൂന്നിന് കേസ് വീണ്ടും പരിഗണിക്കും. പരീക്ഷ നടത്തുന്നത് രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ മാനസിക സമ്മര്‍ദ്ധമുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ച് തിരുവനന്തപൂരം സ്വദേശി റസൂല്‍ ഷാന്‍ ആണ് കോടതിയെ സമീപിച്ചത്.
കേരളത്തിലെ ടി.പി.ആര്‍. പതിനഞ്ച് ശതമാനത്തിന് മുകളില്‍ നില്‍ക്കേ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി സര്‍ക്കാര്‍ കടും പിടുത്തം പിടിക്കുകയാണെന്ന് അന്യായക്കാരന്‍ ബോധിപ്പിച്ചു. സി.ബി.എസ്.ഇ.മാതൃകയില്‍ പരീക്ഷ നടത്തി മൂല്യ നിര്‍ണയം നടത്തണമെന്നും വാക്സിന്‍ എടുക്കാത്ത കുട്ടികളെ പരീക്ഷ എഴുതാന്‍ നിര്‍ബന്ധിക്കുന്നത് അന്യായ നടപടിയാണെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി