headerlogo
breaking

മുഖ്യമന്ത്രി വിളിച്ച് ചേർത്ത തദ്ദേശ പ്രതിനിധികളുടെ യോഗം ഇന്ന് വെകീട്ട്

സംസ്ഥാനത്തെ കോവിഡ് രോഗവ്യാപനം ഗുരുതരമായി തുടരുകയാണ്

 മുഖ്യമന്ത്രി വിളിച്ച് ചേർത്ത തദ്ദേശ പ്രതിനിധികളുടെ യോഗം ഇന്ന് വെകീട്ട്
avatar image

NDR News

03 Sep 2021 07:45 AM

സംസ്ഥാനത്തെ കോവിഡ് പ്രതിരോധം വിലയിരുത്താൻ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളുമായി മുഖ്യമന്ത്രി ചർച്ച നടത്തും. വൈകീട്ട് നാലിനാണ് യോഗം.

സംസ്ഥാനത്തെ രോഗവ്യാപനം ഗുരുതരമായി തുടരുകയാണ്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഒരു കുറവുമില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്നു തന്നെ തുടരുകയാണ്.

ചികിത്സയിലിരിക്കുന്നവരുടെ എണ്ണം രണ്ട് ലക്ഷത്തി നാൽപതിനായിരം കടന്നു. മരണ സംഖ്യ 21,000 കടന്നു. 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ കർശന നിയന്ത്രണമുണ്ട്. ഈ സാഹചര്യത്തിലാണ് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ യോഗം വിളിച്ചിരിക്കുന്നത്.

വൈകുന്നേരം നാല് മണിക്ക് ചേരുന്ന യോഗത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ, റവന്യു മന്ത്രി കെ രാജൻ എന്നിവരും പങ്കെടുക്കും.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അടുത്ത ഘട്ടത്തിൽ ചെയ്യേണ്ട കാര്യങ്ങളാകും യോഗം ചർച്ച ചെയ്യുക.

 

NDR News
03 Sep 2021 07:45 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents