headerlogo
breaking

ക്ഷീര സംഘങ്ങൾക്കെതിരായ നികുതി നയങ്ങളിൽ പ്രതിഷേധിച്ചു

പന്തലായനി ക്ഷീര സംഘത്തിനു മുന്നിൽ കേരള കർഷക സംഘം നേതൃത്വത്തിൽ ക്ഷീരകർഷകർ പ്രതിഷേധിച്ചു

 ക്ഷീര സംഘങ്ങൾക്കെതിരായ നികുതി നയങ്ങളിൽ പ്രതിഷേധിച്ചു
avatar image

NDR News

04 Sep 2021 09:27 AM

കൊയിലാണ്ടി: കേന്ദ്ര സർക്കാറിന്റെ ക്ഷീര സംഘങ്ങൾക്കെതിരായ നികുതി നയങ്ങളിൽ പ്രതിഷേധിച്ച് കൊയിലാണ്ടി പന്തലായനി ക്ഷീര സംഘത്തിനു മുന്നിൽ കേരള കർഷക സംഘം നേതൃത്വത്തിൽ ക്ഷീരകർഷകർ പ്രതിഷേധിച്ചു.

പാലുൽപാദനം വർദ്ധിപ്‌പിക്കാൻ കേരള ഗവൺമെന്റ് നടത്തുന്ന ഇടപെടലിനെ തകർക്കുന്ന നയങ്ങളാണ് കേന്ദ്രം തുടരുന്നത്.

സമരം കേരള കർഷക സംഘം സംസ്ഥാന കമ്മറ്റി അംഗം കെ.ഷിജു ഉദ്ഘാടനം ചെയ്തു. എം.സുരേന്ദ്രൻ അദ്ധ്യക്ഷനായി. ചെറുവക്കാട്ട് രാമൻ,രാജൻ എന്നിവർ സംസാരിച്ചു.

NDR News
04 Sep 2021 09:27 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents