നീറ്റ് പരീക്ഷ നീട്ടി വെക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി
പതിനാറ് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെഴുതുന്ന പരീക്ഷ ചിലരുടെ അഭിപ്രായം മാത്രം പരിഗണിച്ച് മാറ്റാനാവില്ല

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ നീട്ടി വെക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി. പതിനാറ് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന പരീക്ഷ ഏതാനും ചിലരുടെ അഭിപ്രായം മാത്രം പരിഗണിച്ച് മാറ്റി വെക്കാനാവില്ലെന്ന് കോടതി പറഞ്ഞു.
സി.ബി.എസ്.ഇ. പരീക്ഷ, കമ്പാര്‍ട്ട്മെന്റ് പരീക്ഷ, മറ്റ് പ്രവേശന പരീക്ഷകള്‍ എന്നിവ സെപ്തംബര്‍ ആദ്യ വാരത്തിലും രണ്ടാ വാരത്തിലും നടക്കുന്നതിനാല്‍ പ്രവേശന പരീക്ഷ നീട്ടി വെക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം.ജസ്റ്റിസുമാരായ എ.എം.ഖാന്‍വില്‍ക്കര്‍, ഹൃഷികേശ് റോയ്, സി.ടി.രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.