10 ലക്ഷം ഡോസ് വാക്സിൻ കൂടി എത്തി.
10,07,570 ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി ലഭ്യമായതായി മന്ത്രി വീണ ജോർജ് അറിയിച്ചു.

തിരുവനന്തപുരം : സംസ്ഥാനത്ത് വാക്സിൻ ലഭ്യത കുറവ് പരിഹരിച്ചുകൊണ്ട് വീണ്ടും 10 ലക്ഷം ഡോസ് അധിക വാക്സിൻ എത്തി. 10,07,570 ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി ലഭ്യമായതായി മന്ത്രി വീണ ജോർജ് അറിയിച്ചു. നിലവിലെ കണക്കനുസരിച്ച് കോഴിക്കോട് 2,69,770 ഡോസ് കോവിഷീൽഡ് വാക്സിനാണ്നാണ് ലഭിച്ചിരിക്കുന്ന.
ലഭ്യമായ വാക്സിൻ വിവിധ ജില്ലകളിലേക്ക് എത്തിച്ചു വരുന്നതേയുള്ളൂ. വാക്സിനേഷൻ പുനരാരംഭിക്കുന്നത്തിനുള്ള പ്രവർത്തനങ്ങൾ ധൃതഗതിയിൽ നടത്തുമെന്നും നിലവിലെ വാക്സിൻ ലഭ്യത കുറവിന് പരിഹാരമായതായി മന്ത്രി അറിയിച്ചു.