headerlogo
breaking

റെയില്‍ പാളത്തില്‍ തലകറങ്ങി വീണ വൃദ്ധനെ രക്ഷിച്ചത് ടാക്സി ഡ്രൈവറുടെ സന്ദര്‍ഭോചിത ഇടപെടല്‍

ഓടിയെത്തിയ രാജീവന്‍ ട്രെയിന്‍ അടുത്ത് വന്നു കൊണ്ടിരിക്കേ അതി സാഹസികമായി വലിച്ച് പാളത്തില്‍ നിന്ന് മഹമൂദിനെ പുറത്തിട്ടു

 റെയില്‍ പാളത്തില്‍ തലകറങ്ങി വീണ വൃദ്ധനെ രക്ഷിച്ചത് ടാക്സി ഡ്രൈവറുടെ സന്ദര്‍ഭോചിത ഇടപെടല്‍
avatar image

NDR News

06 Sep 2021 03:08 PM

       പയ്യോളി: അങ്ങാടിയില്‍ നിന്ന് വീട്ടു സാധനങ്ങള്‍ വാങ്ങിവീട്ടിലേക്ക് വരികയായിരുന്ന മധുരക്കണ്ടി മഹമൂദാണ് മേലടി ബ്ലോക്ക് ഓഫീസ് പരിസരത്തെ റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുമ്പോള്‍ തല കറങ്ങി പാളത്തില്‍ വീണത്. എഴുന്നേല്‍ക്കാനാവാതെ പ്രയാസപ്പെട്ടിരിക്കുന്ന മഹമൂദിനെ ദൂരെ നിന്ന് നടന്ന് വരികയായിരുന്ന ടാക്സി ‍‍‍ഡ്രൈവര്‍ രാജീവന്‍ കണ്ടു.

    അപ്പോഴേക്കും കണ്ണൂര്‍ ഭാഗത്തേക്ക് ട്രൈന്‍ പോകുന്നതിനായി സിഗ്നല്‍ തെളിഞ്ഞിരുന്നു. ഓടിയെത്തിയ രാജീവന്‍ ട്രെയിന്‍ അടുത്ത് വന്നു കൊണ്ടിരിക്കേ അതി സാഹസികമായി വലിച്ച് പാളത്തില്‍ നിന്ന് മഹമൂദിനെ പുറത്തിട്ടു. രാജീവന്റെ സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തത്തില്‍ നിന്ന് മഹമൂദിനെ രക്ഷിച്ചത്.

            പയ്യോളി ടൗണില്‍ ടാക്സിഡ്രൈവറായ രാജീവന്‍ എന്ന നാല്പൊത്തൊമ്പതുകാരന്‍ സി.ഐ.ടി.യു. സെക്ഷന്‍ കമ്മിറ്റി പ്രസിഡന്റാണ്.

NDR News
06 Sep 2021 03:08 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents