മണ്ണാർക്കാട് ഹോട്ടലിൽ തീപിടുത്തം - 2 മരണം
മരിച്ചത് കോടയ്ക്കൽ സ്വദേശികളായ ഒരു സ്ത്രീയും പുരുഷനും .
പാലക്കാട്: മണ്ണാർക്കാട് നെല്ലിപ്പുഴ ഹിൽവ്യൂ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ മരിച്ചു. കോടയ്ക്കൽ സ്വദേശികളായ ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്.
പുലർച്ചെ മൂന്നേ കാലോടെ ആണ് തീപിടുത്തമുണ്ടായത്. അഗ്നിശമന യൂണിറ്റുകളെത്തി തീ അണച്ചു. താഴത്തെ നിലയിലുള്ള ഹോട്ടലിൽ നിന്ന് തീ പടർന്ന് പിടിക്കുകയായിരുന്നു.
നാല് നിലകളുള്ള കെട്ടിടത്തിലേക്കാണ് തീ പടർന്ന് പിടിച്ചത്.

