headerlogo
breaking

മയ്യഴിയുടെ കഥാകാരന് എഴുപത്തിയൊമ്പതാം പിറന്നാള്‍

പിറന്നാള്‍ പ്രമാണിച്ച് വടകര ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ-ഓപറേറ്റീവ് സൊസൈറ്റിയിലെത്തിയ കഥാകൃത്തിന് സൊസൈറ്റിയുടെ സ്നേഹാദരം

 മയ്യഴിയുടെ കഥാകാരന് എഴുപത്തിയൊമ്പതാം പിറന്നാള്‍
avatar image

NDR news

11 Sep 2021 09:17 AM

വടകര : മയ്യഴിയുടെ കഥാകാരൻ എം. മുകുന്ദന് ഇന്നലെ എഴുപത്തിയൊമ്പതാം ജന്മദിനം. പിറന്നാൾ ദിനത്തിൽ വടകര ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌  കോ-ഓപറേറ്റീവ് സൊസൈറ്റിയിലെത്തിയ കഥാ കൃത്തിനെയും ഭാര്യയെയും ചെയര്‍മാന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

സൊസൈറ്റിയുടെ കാന്റീനിലുള്ളവര്‍ക്കൊപ്പം പിറന്നാൾ സദ്യ കഴിച്ച ശേഷം കേക്ക് മുറിച്ച്  സന്തോഷം പങ്ക് വെച്ചു. തുടര്‍ന്ന് ചെയര്‍മാന്‍ കഥാ കൃത്തിനെ പൊന്നാടയണിയിച്ചു..

കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിന്റെ ഗിഫ്റ്റ് എ ട്രഡിഷൻ പരിപാടിയിലെ സമ്മാനപ്പെട്ടി കഥാ കൃത്തിനും ഭാര്യയ്ക്കും ചെയര്‍മാന്‍ സമ്മാനമായി നല്‍കി.

കണ്ണൂർ സർവകലാശാലയുടെ  മുൻ രജിസ്‌ട്രാറായിരുന്ന ഡോ. കെ എച്ച്‌. സുബ്രഹ്മണ്യനും ആത്മവിദ്യാസംഘം ജനറൽ സെക്രട്ടറി പി. വി. കുമാരൻ മാസ്റ്ററും കഥാകൃത്തിനൊപ്പമുണ്ടായിരുന്നു.

ഊരാളുങ്കല്‍ നേതൃത്വത്തില്‍ തുടങ്ങുന്ന വാഗ്ഭടാനന്ദ ചെയറിനെ പറ്റി നേരത്തേ സൊസൈറ്റി ഭാരവാഹികളുമായി മുകുന്ദന്‍ സംസാരിച്ചിരുന്നു.

NDR news
11 Sep 2021 09:17 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents