മാവോയിസ്റ്റ് ഭീഷണിയ്ക്കെതിരെ പ്രതിഷേധജ്വാല സംഘടിപ്പിക്കും - സി.പി.ഐ.എം മുതുകാട് ലോക്കൽ കമ്മിറ്റി
നടക്കാത്ത ഖനനത്തിന്റെ കഥകള്‍ മെനഞ്ഞ് പാര്‍ട്ടി നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനുമാണ് സംഘം ശ്രമിക്കുന്നത്
പേരാമ്പ്ര: മുതുകാട് പ്രദേശത്തെ മാവോയിസ്റ്റ് ഭീഷണി അവസാനിപ്പിക്കണമെന്ന് സി.പി.ഐ.എം. മുതുകാട് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
ഭീഷണി പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിന് സത്വര നടപടികള്‍ കൈക്കൊള്ളണം. ഇതിനായി വ്യാപകമായ പ്രതിഷേധ പരിപാടികള്‍ നടത്തും. ഇതിന്റെ ഭാഗമായി സെപ്തംബര്‍ 15ന് മുതുകാട് ലോക്കൽ കമ്മറ്റിയുടെ പരിധിയിൽപെട്ട 250 കേന്ദ്രങ്ങളില്‍ പ്രതിഷേധജ്വാല തെളിക്കും.
ഒരിക്കലും നടക്കാത്ത ഖനനത്തിന്റെ കഥകള്‍ പറഞ്ഞ് പാര്‍ട്ടി നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനുമാണ് മാവോയിസ്റ്റ് സംഘം ശ്രമിക്കുന്നത്. വീടുകളിലെത്തി ജനങ്ങളെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളും ആവര്‍ത്തിക്കുകയാണെന്ന് ലോക്കല്‍ കമ്മിറ്റി പ്രമേയത്തില്‍ പറഞ്ഞു.
പ്രതിഷധ ജ്വാലയില്‍ മുവ്വായിരം പ്രവര്‍ത്തകരെ അണിനിരത്തും. ജില്ല സെക്രട്ടറിയേറ്റ് അംഗം കെ. കുഞ്ഞമ്മദ്, ഏരിയ സെക്രട്ടറി കെ.കെ. ബാലന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ എം.കുഞ്ഞമ്മദ്, സി.കെ.ശശി, പി.സി.സുരാജന്‍, എന്‍.പി.ബാബു, കെ.സുനില്‍ എന്നിവര്‍ സംസാരിച്ചു.

