headerlogo
breaking

ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ വാക്ലിനേഷൻ യജ്ഞത്തിന് തുടക്കമായി

ഡോക്ടേഴ്സ് ഫോർ യു സംഘടനയാണ് വാക്സിൻ സ്വന്തമായി വാങ്ങി ടൂറിസം കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍ യജ്ഞം നടപ്പാക്കുന്നത്

 ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ വാക്ലിനേഷൻ യജ്ഞത്തിന് തുടക്കമായി
avatar image

NDR News

12 Sep 2021 05:32 PM

കോഴിക്കോട്: ഡോക്ടേഴ്സ് ഫോര്‍ യു സംഘടന കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നടപ്പിലാക്കുന്ന  വാക്സിനേഷൻ യജ്ഞത്തിന്  തുടക്കമായി. ഇതിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ബേപ്പൂർ മണ്ഡലത്തിലെ നല്ലളത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.
 

ഡോക്ടേഴ്സ് ഫോർ യു സംഘടന വാക്സിൻ സ്വന്തമായി വാങ്ങി ടൂറിസം കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍ യജ്ഞം നടപ്പാക്കാനാണ്  ഉദ്ദേശിക്കുന്നത്. ഇതിനായി 25000 ഡോസ് കോവിഷീൽഡ് വാക്‌സിനാണ് സംഘടന വാങ്ങുക.

ചടങ്ങിൽ 
ഡോക്ടേഴ്സ് ഫോര്‍ യു ഡയറക്ടര്‍ ജേക്കബ് ഉമ്മന്‍ അരികുപുറം അധ്യക്ഷനായി. അബ്ദുള്ള ആസാദ്, എം ഗിരീഷ്, പി  ജയപ്രകാശ് എന്നിവർ  സംസാരിച്ചു.

NDR News
12 Sep 2021 05:32 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents