സമഗ്ര ആരോഗ്യ പദ്ധതികളുമായി കുറ്റ്യാടി മണ്ഡലം
കുറ്റ്യാടി നിയോജക മണ്ഡലത്തിലെ ആരോഗ്യ മേഖലയില്‍ സമഗ്ര വികസന പദ്ധതികള്‍ ആരംഭിക്കുന്നു

കുറ്റ്യാടി: കുറ്റ്യാടി നിയോജക മണ്ഡലത്തിലെ ആരോഗ്യ മേഖലയില്‍ സമഗ്ര വികസന പദ്ധതികള്‍ ആരംഭിക്കുന്നു. എം.എല്‍.എ. കെ.പി. കുഞ്ഞഹമദ് കുട്ടിമാസ്റ്റരുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. നിയോജക മണ്ഡല പരിധിയിലെ ആരോഗ്യ വിദഗ്ദ്ധര്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരും ശില്പശാലയില്‍ പങ്കെടുത്തു.
കോവിഡാനന്തര ആരോഗ്യ പരിപാലനം, ജീവിതശൈലീ രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനം, മാനസികാരോഗ്യം സംബന്ധിച്ച പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും എന്നീ വിഷയങ്ങള്‍ ശിൽപ്പശാലയിൽ ചർച്ച ചെയ്തു.
ശില്പശാലയിലെ തീരുമാനമനുസരിച്ച് മണ്ഡല പരിധിയിലെ പി.എച്ച് .സി.കളും ഉപകേന്ദ്രങ്ങളും ആയുര്‍വേദാശുപത്രികളും ഹോമിയോ ആശുപത്രികളും നവീകരിക്കും.
ഇതിനായി പദ്ധതികൾ ആവിഷ്‌കരിക്കാൻ ഡോ. എം. പ്രദോഷ് കുമാർ ചെയർമാനും സി. എൻ. ബാലകൃഷ്ണൻ കൺവീനറുമായി വിദഗ്‌ധ സമിതി രൂപീകരിച്ചു.
ശിൽപ്പശാല കെ. പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി. ചന്ദ്രി അധ്യക്ഷയായി