കോഴിക്കോട് നഗരത്തിൽ ആധുനിക ശൗച്യാലയങ്ങൾ നിര്‍മ്മിക്കും
നഗരത്തില്‍ അത്യാധുനിക രീതിയിലുള്ള ശുചി മുറികള്‍ ഒരുക്കുമെന്ന് കോര്‍പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ്
കോഴിക്കോട്: ഒരു വര്‍ഷത്തിനകം തന്നെ കോഴിക്കോട് നഗരത്തില്‍ അത്യാധുനിക രീതിയിലുള്ള ശുചി മുറികള്‍ ഒരുക്കുമെന്ന് കോര്‍പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. സ്ത്രീകള്‍ക്കും ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും തൊഴിലാളികള്‍ക്കും പരിഗണന നല്‍കിയുള്ള വികസന പ്രവര്‍ത്തനങ്ങളാണ് കോര്‍പറേഷനില്‍ നടപ്പാക്കുകയെന്നും മേയര്‍ പറഞ്ഞു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ആധുനിക സൗകര്യങ്ങളുള്ള പത്ത് ശുചിമുറിയെങ്കിലും നര്‍മ്മിക്കുന്ന പ്രവർത്തനങ്ങളാണ് ആദ്യ ഘട്ടത്തില്‍ നടത്തുന്നത്. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകളെ ഏകോപ്പിച്ചു കൊണ്ട് ഇതിനകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.
തുടക്കമെന്ന നിലയില്‍ മാനാഞ്ചിറയിലെ സ്പോര്‍ട്സ് കോംപ്ലക്സിനോട് ചേര്‍ന്നാണ് ആദ്യത്തെ ശുചി മുറിയൊരുക്കുക. കോഴിക്കോടിന്റെ വികസനം സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുയായിരുന്നു മേയർ.

