headerlogo
breaking

ഒമ്പതാം ക്ലാസുകാരന്റെ കൃഷി സന്ദർശിക്കാൻ പഞ്ചായത്ത് പ്രസിഡണ്ട് എത്തി

വളരെ ചെറുപ്പത്തിൽ തന്നെ കൃഷിയോട് അടങ്ങാത്ത താൽപര്യം കാണിക്കുന്ന ജോയൽ പുതുതലമുറയ്ക്ക് മാതൃകയാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു

 ഒമ്പതാം ക്ലാസുകാരന്റെ കൃഷി സന്ദർശിക്കാൻ പഞ്ചായത്ത് പ്രസിഡണ്ട് എത്തി
avatar image

NDR News

16 Sep 2021 07:44 PM

   പേരാമ്പ്ര :  പഠനത്തോടൊപ്പം കൃഷിയിലും താൽപര്യം കാണിച്ച ചക്കിട്ടപ്പാറയിലെ ജോയൽ എന്ന ഒമ്പതാം ക്ലാസുകാരൻ പുതുതലമുറയ്ക്ക് ഒരു മാതൃകയാണ് . വളരെ ചെറുപ്പത്തിൽ തന്നെ കൃഷിയോട് താൽപര്യം കാണിച്ചിരുന്ന ജോയൽ നല്ലൊരു കർഷകനാണ്.

   ചക്കിട്ടപ്പാറ പഞ്ചായത്തിലെ കുട്ടി കർഷകനെ കാണാൻ പഞ്ചായത്ത് പ്രസിഡണ്ട് എത്തി. ഈ ഒമ്പതാം ക്ലാസുകാരന്റെ കൃഷി കാട്ടുപന്നികൾ നശിപ്പിച്ച വിവരമറിഞ്ഞാണ് പ്രസിഡന്റ് വീട് സന്ദർശിച്ചത്. നരിനട ഒമ്പതാം വാർഡിലെ എഴുത്താണി കുന്നേൽ ഷിജു ഷിജി ദമ്പതികളുടെ രണ്ടു മക്കളിൽ ഇളയ മകനാണ് ജോയൽ. കൊവിഡ് കാലത്ത് അധ്വാനിച്ചുണ്ടാക്കിയ കപ്പ കൃഷി കഴിഞ്ഞദിവസം കാട്ടുപന്നികൾ നശിപ്പിച്ചിരുന്നു.

കാട്ടു മൃഗശല്യം കാരണം ഈ പ്രദേശത്തെകർഷകർ ദുരിതത്തിലാണ്. കാട്ടു പന്നികളുടെ ശല്യം ജോയലിനെ ഏറെ വേദനിപ്പിച്ചെങ്കിലും ഇനിയും ഒരുപാട് കൃഷി ചെയ്യണമെന്ന് അഭിമാനത്തോടെ പറഞ്ഞത് തനിക്ക്‌ അഭിമാനം തോന്നിയ നിമിഷമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജോയലിന് കൃഷി ചെയ്യാനുള്ള ഗ്രോബാഗ് ഉൾപ്പെടെ എല്ലാ സഹായവും നൽകാമെന്നും അദ്ദേഹം ഉറപ്പു നൽകി.

   കൃഷിയോടുള്ളജോയലിന്റെ   അടങ്ങാത്ത താല്പര്യം പുതുതലമുറ കൂടിഉൾക്കൊള്ളണമെന്ന് പ്രസിഡണ്ട് അഭിപ്രായപ്പെട്ടു,

                                       

NDR News
16 Sep 2021 07:44 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents