പി.ഡി.പി നേതാവ് പൂന്തുറ സിറാജ് അന്തരിച്ചു.
തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.
തിരുവനന്തപുരം: പി.ഡി.പി സംസ്ഥാന വൈസ് ചെയർമാൻ പൂന്തുറ സിറാജ് അന്തരിച്ചു. 57 വയസായിരുന്നു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാന്‍സറിനെ തുടര്‍ന്ന് കുറച്ച് കാലമായി ചികിത്സയിലായിരുന്നു.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മൂന്നുതവണ കൗണ്‍സിലറായിരുന്ന അദ്ദേഹം രണ്ടുതവണ പി.ഡി.പി ലേബലിലും ഒരു തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായാണ് മത്സരിച്ചത്.
പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് പാർട്ടിവിട്ട സിറാജ് പിന്നീട് തിരിച്ച് വരികയായിരുന്നു

