പെട്രോൾ പമ്പിൽ വാഹനത്തിൽ നിന്ന് പുക ഉയർന്നു
ഇന്ധനം നിറയ്ക്കാൻ വന്ന മാരുതി ഒമ്നി വാനിൽനിന്ന് പുകയും തീയും ഉയർന്നത് പരിഭ്രാന്തി പരത്തി
വട്ടോളി: എളേറ്റിൽ വട്ടോളി പെട്രോൾ പമ്പിൽ ഇന്ന് 11 മണിയോടെയാണ് സംഭവം. ഇന്ധനം നിറയ്ക്കാൻ വേണ്ടി വന്ന മാരുതി ഓമ്‍നി വാനിൽനിന്ന് തീയും പുകയും ഉയരുകയായിരുന്നു.കാരണം അറിവായിട്ടില്ല.
സംഭവ സമയത്ത് നിരവധി വാഹനങ്ങളും പമ്പിൽ ഉണ്ടായിരുന്നു. നാട്ടുകാരുടെ ഇടപെടലും, നരിക്കുനിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘങ്ങളുടെ രക്ഷാപ്രവർത്തനവും കൃത്യസമയത്തുതന്നെ നടത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.

