പ്ലസ് വൺ പരീക്ഷ സർക്കാർ നൽകിയ സത്യവാങ്ങ്മൂലം സുപ്രീം കോടതി ഇന്ന് പരിഗണിക്കും
പരീക്ഷകൾ എന്നു നടക്കുമെന്ന കാര്യത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും അദ്ധ്യാപകരും നേരിടുന്ന ആശങ്കയ്ക്ക് ഇതോടെ വിരാമമാകും

തിരുവനന്തപുരം: കേരളത്തിൽ പ്ലസ് വൺ പരീക്ഷ നേരിട്ട് തന്നെ നടത്താൻ അനുമതി തരണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ സത്യവാങ്ങ്മൂലം ഇന്ന് സുപ്രീം കോടതി പരിഗണിക്കും. പരീക്ഷകൾ എന്നു നടക്കുമെന്ന കാര്യത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും അദ്ധ്യാപകരും നേരിടുന്ന ആശങ്കയ്ക്ക് ഇതോടെ വിരാമമാകും .
കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി പരീക്ഷ നേരിട്ട് നടത്താൻ പാടില്ല എന്നും പകരം സംവിധാനം ആലോചിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്.
പരീക്ഷ ഓൺലൈനായി നടത്തുന്നത് ഡിജിറ്റൽ സൗകര്യങ്ങൾ ശരിയായ രീതിയിൽ ലഭ്യമല്ലാത്തത് മൂലം കുട്ടികളും പരീക്ഷയ്ക്കു പുറത്താകും.
ഓൺലൈനായി പരീക്ഷ നടത്താനാവില്ല എന്നും മോഡൽ പരീക്ഷ മാനദണ്ഡമാക്കിക്കൊണ്ട് പ്ലസ് വൺ മൂല്യനിർണയം നടത്താനാവില്ല എന്നും സത്യവാങ്ങ്മൂലത്തിൽ പറയുന്നു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് തന്നെ കേരളത്തിൽ പരീക്ഷ നടത്തുന്നതിന് തടസ്സം ഒന്നും തന്നെയില്ല. പരീക്ഷ നടത്തുന്നതിനെതിരെ സമർപ്പിച്ച ഹർജി തള്ളണമെന്നും സർക്കാർ സത്യവാങ്ങ്മൂലത്തിൽ ആവശ്യപ്പെട്ടു. സപ്തംബർ 13ന് പരിഗണിക്കാനിരുന്ന കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.