സംസ്ഥാനത്ത് പ്ലസ്സ് വൺ പരീക്ഷയ്ക്ക് അനുമതി
പരീക്ഷ ഓഫ് ലൈനായി നടത്താം.

ന്യൂഡൽഹി:സംസ്ഥാനത്ത് പ്ലസ്സ് വൺ പരീക്ഷ ഓഫ് ലൈനായി നടത്താൻ സുപ്രീം കോടതി അനുമതി.കേരളത്തിൽ പ്ലസ് വൺ പരീക്ഷ നേരിട്ട് തന്നെ നടത്താൻ അനുമതി തരണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ സത്യവാങ്ങ്മൂലം പരിഗണിച്ച കോടതി പരീക്ഷയ്ക്ക് അനുമതി നൽകുകയായിരുന്നു.
കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി പരീക്ഷ നേരിട്ട് നടത്താൻ പാടില്ല എന്നും പകരം സംവിധാനം ആലോചിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്.
ഇതു സംബന്ധിച്ച് സർക്കാർ നൽകിയ വിശദീകരണം തൃപ്തികരമാണെന്ന് കോടതി വിലയിരുത്തി. പരീക്ഷ നടത്തുന്നതിൽ സുരക്ഷാ മുൻകരുതൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നും കോടതി .
സർക്കാർ കോവിഡ് കാലത്ത് ഇതുവരെ നടത്തിയ പരീക്ഷകളുടെയെല്ലാം റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. അവസാനം നടന്ന നീറ്റ് പരീക്ഷ വരെ സുരക്ഷിതമായി നടത്തി.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് തന്നെ കേരളത്തിൽ പരീക്ഷ നടത്തുന്നതിന് തടസ്സം ഒന്നും തന്നെയില്ല എന്നും സർക്കാർ അറിയിച്ചു.
സുപ്രിം കോടതിയുടെ ഈ നിർണ്ണായക വിധിയോടെ പ്ലസ് വൺ പരീക്ഷകൾ എന്നു നടക്കുമെന്ന കാര്യത്തിൽ ഉണ്ടായിരുന്ന ആശങ്ക ഒഴിയുകയാണ്.