headerlogo
breaking

പോത്തിനെ ഓട്ടോയിൽ കെട്ടി വലിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

അറവുശാലയിലേക്കുള്ള പോത്തിനെ ഓട്ടോയിൽ കെട്ടി വലിച്ച സംഭവത്തിലാണ് മൃഗങ്ങളോടുള്ള ക്രൂരതകൾ തടയൽ നിയമപ്രകാരം കേസെടുത്തത്

 പോത്തിനെ ഓട്ടോയിൽ കെട്ടി വലിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ
avatar image

NDR News

18 Sep 2021 07:37 AM

നാദാപുരം: അറവുശാലയിലേക്ക് കൊണ്ട് പോകുന്ന പോത്തിനെ ഓട്ടോയിൽ കെട്ടി വലിച്ച സംഭവത്തിൽ  നാദാപുരം പൊലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു. കുമ്മങ്കോട്ടെ മാംസ വിൽപ്പനശാല നടത്തിപ്പുകാരായ പുളിക്കൂൽ ഉസ്മാൻ (45), തയുള്ളതിൽ ബീരാൻ (40) എന്നിവരെയാണ്  മൃഗങ്ങളോടുള്ള ക്രൂരതകൾ തടയൽ നിയമപ്രകാരം കേസെടുത്തത്.
കെട്ടി വലിച്ച് കൊണ്ട് പോയ ഓട്ടോറിക്ഷയും  കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. അറവുശാലയിലേക്ക് കൊണ്ടുപോകുന്ന പോത്തിനെ ഓട്ടോയുമായി കയറിൽ ബന്ധിച്ച്‌ ഓടിക്കുകയായിരുന്നു.  ഇക്കാര്യം സോഷ്യൽ മീഡിയിൽ  പ്രചരിച്ചതോടെയാണ്‌ പുറം ലോകം അറിഞ്ഞത്.

NDR News
18 Sep 2021 07:37 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents