കോൺഗ്രസ്, ബി.ജെ.പി. വിട്ടവർക്ക് സ്വീകരണം
വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജിവച്ച് സി.പി.എമ്മില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നൽകി.

പയ്യോളി: കോൺഗ്രസ്, ബി.ജെ.പി. പാർട്ടികളിൽ നിന്ന് രാജിവച്ച് സി.പി.ഐ. എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറായവർക്ക് സ്വീകരണം നൽകി. കോൺഗ്രസിൽ നിന്ന് രാജിവച്ച കുഞ്ഞിരാമക്കുറുപ്പിനും ബി.ജെ.പി.യിൽനിന്ന് രാജിവച്ച മധുസൂദനനുമാണ് സി.പി.ഐ. എം തുറയൂർ ലോക്കലിലെ കൊറവട്ട ബ്രാഞ്ച് സമ്മേളനത്തിൽ സ്വീകരണം നൽകിയത്.
ലോക്കൽ സെക്രട്ടറി വി. ഹമീദ് പതാക നൽകി ഇരുവരേയും പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ഏരിയാ കമ്മിറ്റി അംഗം സി. കെ. ശ്രീകുമാർ, തുറയൂർ പഞ്ചായത്ത് പ്രസിഡന്റ് സി. കെ. ഗിരീഷ്, ആർ. ബാലകൃഷ്ണൻ, എം. പി. മനോജ് എന്നിവർ സംസാരിച്ചു