കുടുംബശ്രീ വനിതകൾക്ക് തൊഴിലവസരങ്ങളുമായി ഹോംഷോപ്പ് പദ്ധതി
കുടുംബശ്രീ അംഗങ്ങളായ വനിതകളിൽ നിന്നോ, കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളിൽ നിന്നോ കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

ഉള്ളിയേരി: കേരള സർക്കാരിന്റെ 2021-22 ലെ ബജറ്റ് നിർദ്ദേശപ്രകാരം പ്രാദേശിക ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനവും വിപണനവും വ്യാപിപ്പിക്കുന്നത് ലക്ഷ്യമിട്ട് മുഴുവൻ ഗ്രാമപഞ്ചായത്തുകളിലേയും മുഴുവൻ വാർഡുകളിലും ഹോംഷോപ്പ് പദ്ധതി നടപ്പിലാക്കുന്നു. ഇതു പ്രകാരം കൂരാച്ചുണ്ട്, കോട്ടൂർ, നടുവണ്ണൂർ, ഉള്ളിയേരി, ബാലുശ്ശേരി, പനങ്ങാട്, ഉണ്ണികുളം ഗ്രാമപഞ്ചായത്തുകളിൽ നിന്നും
കുടുംബശ്രീ ഹോംഷോപ്പ് ഓണറാവുന്നതിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു വാർഡിൽ രണ്ടു പേർക്ക് മാത്രമായിരിക്കും നിയമനം. അപേക്ഷകരിൽ നിന്നും ഇന്റർവ്യൂ വഴിയായിരിക്കും തെരെഞ്ഞെടുക്കുക. തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് ഓൺലൈൻ വഴിയായിരിക്കും ട്രെയിനിംഗ്. പരിശീലനം പൂർത്തിയാക്കിയാൽ ബാഗ്, ഐഡി കാർഡ് എന്നിവ സൗജന്യമായി നൽകും. പ്രതിമാസ വേതനത്തിനുപുറമേ നിരവധി സാമൂഹ്യസുരക്ഷാ പദ്ധതികളുടേയും ക്ഷേമപദ്ധതികളുടേയും ആനുകൂല്യം കൂടി ലഭ്യമാക്കും.
സാമൂഹ്യക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും:
1. ഹോംഷോപ്പ് ഓണർമാർക്കും കുടുംബത്തിനും ചികിത്സാ ധനസഹായം.
2. കുടുംബശ്രീ സംസ്ഥാനമിഷൻ ഐഡി കാർഡ്, യൂണിഫോം, ബാഗ് എന്നിവ സൗജന്യമായി നൽകുന്നു.
3.ഹോംഷോപ്പ് ഓണർമാരുടെ മക്കളായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്
4. ശ്രീനിധി സമ്പാദ്യ പദ്ധതിയിൽ അംഗ്വത്വം
5. ആകർഷകമായ കമ്മീഷൻ
6. ഗൃഹോപകരണ സമ്മാനങ്ങൾ
7. ഓണക്കോടി
8. ഇരുചക്രവാഹനം വാങ്ങുന്നതിനുവേണ്ടി പലിശരഹിതമായി 80,000 രൂപവരെ ലോൺ.
9. സംരംഭം തുടങ്ങുന്നതിനായി 50,000 രൂപ വരെ ലോൺ.
തുടങ്ങിയ നിരവധി ആനുകൂല്യങ്ങൾ ഹോംഷോപ്പ് ഓണർമാരായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭ്യമാകുന്നതാണ്.
അപേക്ഷാ ഫോറങ്ങൾക്കും വിശദവിവരങ്ങൾക്കും അതാത് സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക.
എന്ന് ,
സുനിത നല്ലാശ്ശേരി
(കമ്യൂണിറ്റി ഫെസിലിറ്റേറ്റർ)
96457 60196