പ്ലസ് വൺ പരീക്ഷ സപ്തംബർ 24 മുതൽ
വിദ്യാഭ്യാസ വകുപ്പിൻ്റെ ഉന്നത തല യോഗത്തിലാണ് തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ 24 മുതൽ ആരംഭിക്കും.
വിദ്യാഭ്യാസ വകുപ്പിൻ്റെ ഉന്നത തല യോഗത്തിലാണ് തീരുമാനം
പ്ലസ് വണ്‍ പരീക്ഷയ്ക്കായി പുതിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ഇതനുസരിച്ച് പ്ലസ് വൺ പരീക്ഷ സപ്തംബർ 24 മുതൽ ഒക്ടോബർ 18 വരെ നടക്കും.
വി എച്ച് എസ് ഇ പരീക്ഷ 24 ന് തുടങ്ങി
ഒക്ടോബർ 13 ന് അവസാനിക്കും.
രാവിലെ 9.40 മുതൽ 12.30 വരെയാണ് പരീക്ഷ സമയം. പരീക്ഷകൾക്കിടയിൽ 5 ദിവസം വരെ ഇടവേളയുണ്ട്. പരീക്ഷയ്ക്കുള്ള ചോദ്യപ്പേപ്പറുകൾ സ്കൂളുകൾക്ക് നാളെ മുതൽ വിതരണം ചെയ്യും.
കേരളത്തിൽ പ്ലസ് വൺ പരീക്ഷ നേരിട്ട് തന്നെ നടത്താൻ അനുമതി തരണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ സത്യവാങ്ങ്മൂലം പരിഗണിച്ച കോടതി പരീക്ഷയ്ക്ക് അനുമതി നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം