കൊളത്തൂർ ഹയർ സെക്കൻ്ററി സ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം പിണറായി വിജയൻ നിർവ്വഹിച്ചു
എസ്.പി.സി യൂണിയൻ്റെ പ്രവർത്തനങ്ങൾക്കായി സ്കൂളിൽ തയ്യാറാക്കിയ ഓഫീസിൻ്റെ ഉദ്ഘാടനം കേരളത്തിൻ്റെ വനം, വന്യമൃഗസംരക്ഷണ വകുപ്പു മന്ത്രി എ.കെ ശശീന്ദ്രൻ നിർവ്വഹിച്ചു
കൊളത്തൂർ: സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിന് പുതുതായി അനവദിച്ച സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് (SPC) യൂണിറ്റിൻ്റെ ഔപചാരികമായ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ഓൺലൈനായി നടന്ന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പു മന്ത്രി ശ്രീ വി.ശിവൻകുട്ടി അധ്യക്ഷനായിരുന്നു.
എസ്.പി.സി യൂണിയൻ്റെ പ്രവർത്തനങ്ങൾക്കായി കൊളത്തൂർ ഹയർ സെക്കൻ്ററി സ്കൂളിൽ തയ്യാറാക്കിയ ഓഫീസിൻ്റെ ഉദ്ഘാടനം കേരളത്തിൻ്റെ വനം, വന്യമൃഗസംരക്ഷണ വകുപ്പു മന്ത്രി ശ്രീ.എ.കെ ശശീന്ദ്രൻ നിർവ്വഹിച്ചു.
ചടങ്ങിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഷീജ ശശി അധ്യക്ഷത വഹിച്ചു.ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്, നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മറ്റു ജന പ്രതിനിധികൾ പോലീസ് ഉദ്യോസ്ഥർ തുടങ്ങിയവർ ചടങ്ങിന് സാന്നിദ്ധ്യം വഹിച്ചു. പി ടി എ പ്രസിഡൻ്റ് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ നേർന്നുസംസാരിച്ചു. ഹെഡ്മിസ്ട്രസ് രേഖ ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ലത്തീഫ് മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.

