നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തുന്നത് ക്രിസ്ത്യന്‍ മിഷണറിമാര്‍: വെള്ളാപ്പള്ളി
രാജ്യത്ത് ഏറ്റവും കൂടുതല്‍ മത പരിവര്‍ത്തനം നടത്തുന്നത് ക്രിസ്ത്യന്‍ മിഷനറിമാരാണെന്ന് വെള്ളാപ്പള്ളി നടേശന്‍
ആലപ്പുഴ: രാജ്യത്ത് ഏറ്റവും കൂടുതല്‍ മത പരിവര്‍ത്തനം നടത്തുന്നത് ക്രിസ്ത്യന്‍ മിഷനറിമാരാണെന്ന് വെള്ളാപ്പള്ളി നടേശന്‍. മുസ്ലിങ്ങള്‍ ക്രിസ്ത്യാനികള്‍ ചെയ്യുന്നത്ര മതപരിവര്‍ത്തനം നടത്തുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ജനങ്ങളുടെ ഇല്ലായ്മയെ ചൂഷണം ചെയ്താണ് ക്രിസ്ത്യന്‍ മിഷണറിമാര്‍ മതപരിവര്‍ത്തനങ്ങള്‍ നടത്തുന്നത്.
പണം കൊടുത്തു പോലും മതപരിവര്‍ത്തനം നടത്തുന്നുണ്ട്. അതുമായി തട്ടിച്ചു നോക്കുമ്പോള്‍ മുസ്ലിങ്ങള്‍ അങ്ങനെ മത പരിവര്‍ത്തനം നടത്തുന്നുണ്ടോ എന്ന് സംശയമാണ്. ഈഴവര്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഗൂഢമായി മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ഫാദര്‍ റോയ് കണ്ണന്‍ചിറയെ പോലെ ഒരാള്‍ പറഞ്ഞത് സംസ്കാര ശൂന്യതയാണ്.
ഉയര്‍ന്ന നിലയിലുള്ള ഒരു വൈദികന്റെ ഭാഗത്ത് നിന്ന് ഈഴവ വിഭാഗത്തെ മുഴുവന്‍ ആക്ഷേപിക്കുന്ന പരാമര്‍ശം ഉണ്ടായിരിക്കുകയാണ്. ആരെ പറ്റിയും എന്തും പറയാനുള്ള ലൈസന്‍സല്ല വൈദിക പ്പട്ടം, വെള്ളാപ്പള്ളി പറഞ്ഞു. സംഘടിത വോട്ട് ബാങ്കായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് മുമ്പില്‍ എല്ലാരും ഓച്ഛാനിച്ചു നില്‍ക്കേണ്ട അവസ്ഥയാണുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

