കാറിലെത്തിയ സംഘം പിഞ്ചു കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി
ബിസ്കറ്റിന് പണം നൽകാമെന്ന് പറഞ്ഞ ശേഷം രക്ഷിതാക്കളുടെ കയ്യിൽ നിന്നും കുഞ്ഞിനെ തട്ടിയെടുക്കുകയായിരുന്നൂ.
                        പാലക്കാട്: പൊള്ളാച്ചി ആനൈമലയിൽ പിഞ്ചു കുഞ്ഞിനെ തട്ടിക്കൊണ്ട് പോയതായി പരാതി. കാറിലെത്തിയ സംഘമാണ് അഞ്ചു മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ട് പോയത്.കേരള രജിസ്ട്രേഷൻ കാറിലെത്തിയ മലയാളം സംസാരിക്കുന്ന ആളുകളാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് മാതാപിതാക്കൾ നൽകുന്ന മൊഴി.
    ബിസ്കറ്റിന് പണം നൽകാമെന്ന് പറഞ്ഞ ശേഷം ഇവരുടെ കയ്യിൽ നിന്നും കുഞ്ഞിനെ തട്ടിയെടുക്കുകയായിരുന്നൂ. പോലീസ് അന്വേഷണം തുടരുന്നു. അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കി. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കാറിലെത്തിയ സംഘത്തെ പിടികൂടിയ ശേഷം മാത്രമെ ലഭ്യമാവുകയുള്ളു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിന് പിന്നിൽ വമ്പൻ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്നും പരിശോധന നടത്തും.

