ഓട്ടോയിൽ മദ്യവിൽപ്പന : രണ്ടുപേർ പിടിയിൽ
ഓട്ടോയിൽ രഹസ്യ അറകളിൽ മദ്യശേഖരം, നഗരത്തിൽ ചുറ്റിനടന്നു വില്പനയും പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരം : ഓട്ടോറിക്ഷകളില്‍ കറങ്ങി മദ്യവില്‍പന നടത്തിയ രണ്ടുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. നീറമണ്‍കര സ്വദേശി മനോജ്, താളികുഴി സ്വദേശി ബൈജു എന്നിവരെയാണ് വാമനപുരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി മോഹന്‍ കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
മദ്യഷാപ്പുകള്‍ തുറക്കാത്ത ഒന്നും രണ്ടും തിയ്യതികളില്‍ നേരത്തെ ശേഖരിച്ചുവെച്ച മദ്യം കല്ലറ കുറ്റിമൂട് ഭാഗങ്ങളില്‍ അമിതവിലയ്ക്ക് വിറ്റുവരവെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഓട്ടോറിക്ഷകളില്‍ രഹസ്യ അറ തീര്‍ത്താണ് ഇവര്‍ മദ്യക്കുപ്പികള്‍ സൂക്ഷിച്ചുവച്ചിരുന്നത്. മനോജിന്റെ ഉടമസ്ഥതയില്‍ ഉള്ള മണിക്കുട്ടന്‍ എന്ന ഓട്ടോയും ബിജുവിന്റെ അനാമിക എന്ന ഓട്ടോയും ഉപയോഗിച്ചാണ് ഇവര്‍ മദ്യ വില്‍പന നടത്തിയിരുന്നത്.
പ്രതികളില്‍ നിന്ന് അഞ്ച് കുപ്പി മദ്യവും പണവും കണ്ടെടുത്തിട്ടുണ്ട്. ഓട്ടോകള്‍ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.