ഡിവൈഎഫ്ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല ഉയർത്തി
കർഷക കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പേരാമ്പ്രയിൽ പ്രതിഷേധ പ്രകടനം നടത്തി

പേരാമ്പ്ര: ഉത്തർപ്രദേശിലെ ലക്ഷീംപൂരിൽ ഇന്നലെ നടന്ന കർഷക കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പേരാമ്പ്രയിൽ പ്രകടനം നടത്തി. ഇന്നലെ വൈകീട്ട് ആറുമണിക്ക് പേരാമ്പ്ര ബസ്സ് സ്റ്റാൻഡിൽ പ്രതിഷേധ ജ്വാല ഉയർത്തി.
ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ്. കെ. സജീഷ് സംസ്ഥാന കമ്മിറ്റി അംഗം പി.കെ. അജീഷ്, ബ്ലോക്ക് സെക്രട്ടറി എം.എം. ലിജേഷ്, ബ്ലോക്ക് പ്രസിഡൻ്റ് പി.സി. പ്രവീൺ, ബ്ലോക്ക് കമ്മിറ്റി അംഗം പ്രയേഷ്, പേരാമ്പ്ര വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ബിനിൽ എന്നിവർ നേതൃത്വം നൽകി.