headerlogo
breaking

ചെലമ്പവളവ് ബസ്സ് സ്റ്റോപ്പ് അജ്ഞാത വാഹനമിടിച്ച് തകർന്നു

ബുധനാഴ്ച രാത്രിയോടെയാണ് സംഭവം

 ചെലമ്പവളവ് ബസ്സ് സ്റ്റോപ്പ് അജ്ഞാത വാഹനമിടിച്ച് തകർന്നു
avatar image

NDR News

08 Oct 2021 01:00 PM

പേരാമ്പ്ര : പേരാമ്പ്ര - പയ്യോളി റോഡിലെ വല്യേക്കോട് ചിലമ്പവളവിലെ ബസ്സ് കാത്തിരിപ്പ് കേന്ദ്രം അജ്ഞാത വാഹനമിടിച്ച് തകർന്നു. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. പില്ലറുകൾ തകർന്ന് ഏതു നിമിഷവും നിലംപൊത്താവുന്ന തരത്തിൽ അപകടാവസ്ഥയിലാണ് ബസ്സ് സ്റ്റോപ്പ്. ഇത് കാൽനട യാത്രക്കാർക്കു പോലും വൻ ഭീഷണിയായി തീർന്നിരിക്കുകയാണ്.

       ഏതോ വലിയ വാഹനം നിയന്ത്രണം വിട്ട് ഇടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇതിന് ചുറ്റും ചില്ലുകൾ ചിതറി കിടക്കുന്നുണ്ട്. സായ ചിലമ്പവളവ് കൂട്ടായ്മയാണ് ബസ്സ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത്.

NDR News
08 Oct 2021 01:00 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents