എസ് ടി യു ഐക്യദാർഢ്യ സദസ്സ് നടത്തി
എസ് ടി യു തുറയൂർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സദസ്സ് നടത്തി

മേപ്പയ്യൂർ: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മോട്ടോർ ഫെഡറേഷൻ എസ് ടി യു തുറയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സദസ്സ് നടത്തി.
നിയോജകമണ്ഡലം എസ് ടി യു വൈസ് പ്രസിഡൻ്റ് തെനങ്കാലിൽ അബ്ദുറഹിമാൻ പരിപാടി ഉദ്ഘാടനം ചെയ്തു കെ.വി മുനീർ അധ്യക്ഷനായ ചടങ്ങിൽ ടി.ഇബ്രാഹിം, ഒ.എം റസാഖ്, ടി. റസാഖ്, കെ.കുഞ്ഞിരാമൻ, എ.കെ. ലോഹിതാക്ഷൻ, ഷാജി മൗലവി എന്നിവർ സംസാരിച്ചു.