headerlogo
breaking

ഇന്ത്യക്കാരായ പ്രവാസികൾക്ക് കാലാവധി തീരുന്നതിന് ഒരു വർഷം മുമ്പ് പാസ്പോർട്ട് പുതുക്കാം

അവസാന മിനിറ്റിലെ തിരക്കൊഴിവാക്കാൻ മുൻ കൂട്ടി പുതുക്കാം

 ഇന്ത്യക്കാരായ പ്രവാസികൾക്ക് കാലാവധി തീരുന്നതിന് ഒരു വർഷം മുമ്പ് പാസ്പോർട്ട് പുതുക്കാം
avatar image

NDR news

10 Oct 2021 10:09 AM

ദുബൈ : പാസ്പോർട്ട് പുതുക്കാൻ അവസാന നിമിഷം വരെ കാത്തിരിക്കരുതെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് പ്രവാസികളോട് അഭ്യർത്ഥിച്ചു . പാസ്പോർട്ട് കാലാവധി തീരുന്നതിന് ഒരു വർഷം മുമ്പ് പുതുക്കാവുന്നതാണ് .

 

       പലരും പാസ്പോർട്ട് പുതുക്കുന്നതിന് കാലാവധി തീരുന്നത് വരെ കാത്തിരിക്കുകയാണ് . അവസാന മിനിറ്റിലെ തിരക്ക് ഒഴിവാക്കാൻ മുൻ കൂട്ടി പ്ലാൻ ചെയ്ത് പുതുക്കുന്നതാണ് നല്ലത്- പാസ്പോർട്ട് വിഭാഗം കോൺസുൽ രാംകുമാർ തങ്കരാജ് പറഞ്ഞു .

 

       പോലിസ് വെരിഫിക്കേഷൻ ആവശ്യമില്ലാത്തവർക്ക് അപേക്ഷ നൽകി രണ്ട് ദിവസം കൊണ്ട് പാസ്പോർട്ട് പുതുക്കി കിട്ടുമെന്ന് അദ്ദേഹം വ്യക്തമാക്കി . 2020 സപ്തംബർ മുതൽ യുഎഇ ഇന്ത്യൻ കോൺസുലേറ്റ് പാസ്പോർട്ട് പുതുക്കുന്നതിനുള്ള പോലിസ് വെരിഫിക്കേഷൻ പ്രക്രിയ പുനസ്ഥാപിച്ചിരുന്നു .

NDR news
10 Oct 2021 10:09 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.