ഈരാറ്റുപേട്ട നഗരസഭാ ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചു
എൽഡിഎഫ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു

ഈരാറ്റുപേട്ട: നഗരസഭ ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചു. ചെയർപേഴ്സണായി യുഡിഎഫിലെ സുഹറ അബ്ദുൽഖാദറിനെ വീണ്ടും തിരഞ്ഞെടുത്തു. നേരത്തെ യുഡിഎഫ് ഭരിച്ചിരുന്ന നഗരസഭയിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ എസ്ഡിപിഐ കൂടി പിന്തുണച്ചതോടെയാണ് യുഡിഫ്ന് ഭരണം നഷ്ടപ്പെട്ടത്.
ഈ നീക്കം സംസ്ഥാനത്ത് ഉടനീളം വിവാദമായതോടെ എൽഡിഫ് പ്രതിരോധത്തിലാവുകയും ചെയ്തു. ഈയൊരു സാഹചര്യമാണ് യുഡിഎഫ് വീണ്ടും അധികാരത്തിലെത്താൻ വഴിയൊരുങ്ങിയത്. എൽഡിഎഫ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.