headerlogo
breaking

കോട്ടയത്ത് ഉരുള്‍പൊട്ടല്‍; ഏഴുപേരെ കാണാതായി, മൂന്ന് വീടുകള്‍ ഒലിച്ചുപോയി

കൂട്ടിക്കൽ, മുണ്ടക്കയം നഗരങ്ങൾ ഒറ്റപ്പെട്ടു

 കോട്ടയത്ത് ഉരുള്‍പൊട്ടല്‍; ഏഴുപേരെ കാണാതായി, മൂന്ന് വീടുകള്‍ ഒലിച്ചുപോയി
avatar image

NDR News

16 Oct 2021 03:54 PM

കോട്ടയം: ജില്ലയിലെ കൂട്ടിക്കല്‍ ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ഏഴുപേരെ കാണാതായി. മൂന്ന് വീടുകള്‍ ഒലിച്ചു പോയി. ഇന്ന് പുലര്‍ച്ചെ മുതല്‍ പെയ്യുന്ന ശക്തമായ മഴയെ തുടര്‍ന്നാണ് ഉരുള്‍ പൊട്ടലുണ്ടായത്. 

      തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയാണ് പെയ്യുന്നത്. കോട്ടയത്തിനു പുറമെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശക്തമായ മഴയാണ്. 

     വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി മീനച്ചിലാറ്റിലേക്കും മണിമലയാറ്റിലേക്കും വെള്ളം ഇരച്ചെത്തിയാണ് കോട്ടയത്ത് വെള്ളപ്പൊക്കമുണ്ടായത്. വെള്ളപ്പൊക്കത്തില്‍ വീടുകളില്‍ വെള്ളം കയറുകയും വാഹനങ്ങളും കോഴി ഫാമുകളും അടക്കമുള്ളവ ഒഴുകിപ്പോവുകയും ചെയ്തു. ഇതിനകം നൂറോളം ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയില്‍ തുറന്നിരിക്കുന്നത്. കൂട്ടിക്കല്‍ നഗരവും മുണ്ടക്കയം നഗരവും ഒറ്റപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

NDR News
16 Oct 2021 03:54 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents