മലമ്പുഴ ഡാമിൻ്റെ ഷട്ടറുകൾ തുറന്നു
ജില്ലകളിൽ കൺട്രോൾ റൂം തുറന്നു
പാലക്കാട് : കനത്ത മഴയെ തുടർന്ന് മലമ്പുഴ ഡാമിൻ്റെ എല്ലാ ഷട്ടറുകളും തുറന്നു. നാല് ഷട്ടറുകളും 5 സെൻറീമീറ്റർ വീതമാണ് ഉയർത്തിയത്. വൃഷ്ടി പ്രദേശത്ത് കനത്ത മഴ ഇപ്പോഴും തുടരുകയാണ്. കേരളത്തിലെ ഡാമുകളിൽ വെച്ച് ഏറ്റവും കൂടുതൽ ജലം ഉൾക്കൊള്ളാൻ കഴിയുന്ന ഡാമുകളിൽ ഒന്നാണ് മലമ്പുഴ ഡാം. ഡാമിലെ ജലനിരപ്പ് നിലവിൽ 1049 അടിയായി ഉയർന്നിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവര്‍ത്തനതിനായി പോലീസ് സേനയെ മുഴുവനായും സജ്ജമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള പ്രദേശങ്ങളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കും. ജില്ലകളില്‍ സ്പെഷ്യല്‍ കണ്‍ട്രോള്‍ റൂം തുറക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ കളക്ടര്‍, ജില്ലാ ദുരന്തനിവാരണ അതോറിറ്റി എന്നിവരുമായി ചേര്‍ന്ന് പോലീസ് സംവിധാനം പ്രവർത്തിക്കും.
മഴ ശക്തമായ സാഹചര്യത്തിൽ ജനങ്ങൾ കർശനമായ ജാഗ്രത പുലർത്താനും സർക്കാർ സംവിധാനങ്ങൾ നൽകുന്ന നിർദേശങ്ങൾ വിട്ടുവീഴ്ചയില്ലാതെ പാലിക്കാനും ജില്ലാ കലക്ടർമാർ നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തിര സാഹര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഹെൽപ് ലൈൻ നമ്പറായ 112 എന്ന നമ്പറില്‍ ഏത് സമയവും ബന്ധപ്പെടാവുന്നതാണ്.

