പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
ഇന്ന് രാവിലെ പത്തുമണിക്ക് ജനങ്ങളോട് സംസാരിക്കും

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. രാവിലെ 10 മണിക്കാണ് അഭിസംബോധന.
കോവിഡ് വാക്സിനേഷൻ നൂറു കോടി പിന്നിട്ട സാഹചര്യത്തിലാണ് ഇന്ന് പ്രധാനമന്ത്രി രാജ്യത്തോട് സംസാരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.