മന്ത്രി ചിഞ്ചുറാണിയുടെ കാർ അപകടത്തിൽപ്പെട്ടു; ഗൺമാന് പരുക്ക്
മന്ത്രി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു

തിരുവല്ല: മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ ഏഴരയോടെ ബൈപാസിൽ ചിലങ്ക ജംഗ്ഷന് സമീപമായിരുന്നു അപകടം. അപകടത്തിൽ വാഹനത്തിന്റെ മുന്‍ഭാഗം തകർന്നു. മന്ത്രിയുടെ ഗൺമാന് പരുക്കേറ്റിട്ടുണ്ട്. മന്ത്രിക്കും വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർക്കും പരുക്കുകളില്ല.
ഇടുക്കിയിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമ്പോഴായിരുന്നു അപകടം. ബൈപ്പാസിലെ സിഗ്നലിന് സമീപം വെച്ച് റോഡിലുണ്ടായിരുന്ന ബസിനെ തട്ടാതിരിക്കാന്‍ വേണ്ടി വെട്ടിച്ചപ്പോള്‍ മന്ത്രി സഞ്ചരിച്ച ഇന്നോവ കാർ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു.