headerlogo
breaking

വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കണ്ണൂർ സ്വദേശി റിയാസ്, കാസർകോട് സ്വദേശി അർജ്ജുൻ എന്നിവരാണ് മരിച്ചത്

 വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
avatar image

NDR News

30 Oct 2021 09:47 PM

കൊല്ലം: ഓയൂർ നെടുമൺ കാവ് കൽഞ്ചിറ ആറ്റിൽ കുളിക്കാനിറങ്ങവെ വൈദ്യുതാഘാതമേറ്റ്​ രണ്ട് വിദ്യാർഥികൾ മരിച്ചു. പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്ന്​ ഷോഷോക്കേറ്റാണ അപകടം സംഭവിച്ചത്.

      കണ്ണൂർ സ്വദേശിയായ റിയാസ് (21), കാസർകാേട് കാഞ്ഞങ്ങാേട് അർജ്ജുൻ (21) എന്നിവരാണ്​ മരിച്ചത്​. ഇരുവരും കൊല്ലം കരിക്കാേട് ടി.കെ.എം എൻജീനീയറിങ് കാേളജ് വിദ്യാർത്ഥികളാണ്. 

     ഇന്ന് വെെകിട്ട് 4.30 ഓടെയാണ് അപകടം സംഭവിച്ചത്. നെടുമൺകാവ് ജങ്ഷനിൽ നിന്ന് ഓട്ടോ വഴി അഞ്ച്​ വിദ്യാർത്ഥികൾ കൽച്ചറ പള്ളിക്ക് സമീപത്തെ ആറിൽ എത്തുകയായിരുന്നു. ഇവിടെ വെെദ്യുതി ലെെൻ പാെട്ടി കിടക്കുന്നുണ്ടായിരുന്നെങ്കിലും ഇത് വിദ്യാർഥികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. തുടർന്ന്​ ഇതിലൊരാൾ അബദ്ധവശാൽ വെെദ്യുതി ലെെനിൽ കയറി പിടിക്കുകയായിരുന്നു.

      കണ്ടുനിന്ന സുഹൃത്തുക്കളിൽ ഒരാൾ ഷാേക്കേറ്റ വിദ്യാർത്ഥിയെ രക്ഷിക്കുന്നതിനായി സമീപത്തെ മരത്തിന്റെ കമ്പ് ഒടിച്ച് അടിച്ചെങ്കിലും ഫലമുണ്ടായില്ല ഒടുവിൽ ഈ വിദ്യാർത്ഥി സുഹൃത്തിനെ കയറി പിടിക്കുകയായിരുന്നു. ബാക്കി മൂന്ന് പേർ നിലവിളിച്ച് ആളെ കൂട്ടിയെങ്കിലും ഷാേക്കേറ്റവരെ രക്ഷിക്കാനായില്ല.

NDR News
30 Oct 2021 09:47 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents