താമരശ്ശേരി ചുരത്തിലെ ഏഴാം വളവിൽ ലോറി അപകടം; തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവായി
ചുരത്തിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

താമരശ്ശേരി : വയനാട് നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ലോറി ചുരത്തിലെ ഏഴാം വളവിൽ അപകടത്തിൽപ്പെട്ടു.
ലോറിയുടെ മുൻവശം പൂർണമായും റോഡിൽ നിന്നും തെന്നിമാറി കൊക്കയുടെ മുകളിലേക്ക് തള്ളി നിൽക്കുകയാണ്. വൻദുരന്തത്തിൽ നിന്നും തലനാരിഴക്കാണ് ഒഴിവായത്. ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം.
അപകടത്തെ തുടർന്ന് ചുരത്തിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്. പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗത നിയന്ത്രണം ഏറ്റെടുത്തു. ഇപ്പോൾ വൺവേ അടിസ്ഥാനത്തിലാണ് വാഹനങ്ങൾ കടന്നു പോകുന്നത്.