ഇന്ധനക്കൊള്ള തുടർന്ന് എണ്ണ കമ്പനികൾ: ഇന്ധന വില ഇന്നും കൂട്ടി
രാജ്യത്ത് പലയിടങ്ങളിലും 121 കടന്ന് പെട്രോൾ വില

കോഴിക്കോട്: ഇന്ധനവിലയിൽ ഇന്നും വർധന. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ പെട്രോൾ ലിറ്ററിന് 109.88 രൂപയും ഡീസൽ ലിറ്ററിന് 103.77 രൂപയുമാണ് ഇന് ഇന്നത്തെ വില.
കൊച്ചിയിൽ പെട്രോൾവില 110നോടടുത്തു. ഇതോടെ പെട്രോൾ വില 109.57 രൂപയായി. തിരുവനന്തപുരത്ത് പെട്രോളിന് 111.61 രൂപയും ഡീസലിന് 105.37രൂപയുമാണ് ഇന്നത്തെ വില.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിൻ്റെ വില വീണ്ടും വർധിച്ചു. ബാരലിന് 84.72 ഡോളറായി. ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.