ഇന്ധന കൊള്ള; ഏറ്റവും ഉയർന്ന പ്രതിദിന വർധനയിൽ
പെട്രോളിനും ഡീസലിനും 48 പൈസ വീതം കൂട്ടി

കോഴിക്കോട്: രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിനും ഡീസലിനും 48 പൈസ വീതമാണ് വര്‍ധിച്ചത്. ഇതോടെ പെട്രോൾ ലിറ്ററിന് 110.36 രൂപയും ഡീസൽ ലിറ്ററിന് 104.25 രൂപയുമായി.
കഴിഞ്ഞ ഒരു മാസത്തിനിടയുള്ള ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണ് ഇന്നുണ്ടായത്.
കൊച്ചിയിൽ പെട്രോൾവില 110 കടന്നു. ഇതോടെ പെട്രോൾ വില 110.05 രൂപയായി. തിരുവനന്തപുരത്ത് പെട്രോളിന് 112.09 രൂപയും ഡീസലിന് 105.82 രൂപയുമാണ് ഇന്നത്തെ വില.