headerlogo
breaking

കുറ്റ്യാടി ചുരത്തിൽ ഉരുൾ പൊട്ടി ഗതാഗതം തടസ്സപ്പെട്ടു

നിരവധി വാഹനങ്ങൾ ചുരത്തിൽ കുടുങ്ങി

 കുറ്റ്യാടി ചുരത്തിൽ ഉരുൾ പൊട്ടി ഗതാഗതം തടസ്സപ്പെട്ടു
avatar image

NDR News

02 Nov 2021 07:04 PM

കുറ്റ്യാടി : കുറ്റ്യാടി പക്ക്രന്തളം ചുരത്തിൽ ഉരുൾപൊട്ടി. കോഴിക്കോട്, വയനാട് ജില്ലകൾ തമ്മിലുള്ള റോഡ് ഗതാഗതം തടസ്സപ്പെട്ടു.

      ചാത്തൻകോട് നടക്ക് സമീപവും, ഇരുട്ടുവളവിലുമാണ് ഉരുൾപൊട്ടിയത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. നിരവധി വാഹനങ്ങൾ ചുരത്തിൽ കുടുങ്ങിക്കിടക്കുകയാണ്.

     വലിയ പാറകൾ അടക്കം ഇടിഞ്ഞു വന്നിട്ടുണ്ട്. റോഡിന്റെ ഒരു ഭാഗം തകരുകയും ചെയ്തു. ഇതുവഴിയുള്ള ഗതാഗതം ഒഴിവാക്കണമെന്ന് പോലീസ് അറിയിച്ചു. സമീപത്തുള്ള വീടുകളിൽ നിന്ന് ആളുകൾ ഒഴിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രദേശത്തെ കനത്ത മഴയാണ് വലിയ തോതിൽ വെള്ളം ഉയരുന്നതിനും, മണ്ണിടിച്ചിലിനും കാരണമായത്.

      പുഴകളിൽ വെള്ളം ഉയർന്നതിനെ തുടർന്ന് തീരങ്ങളിൽ താമസിക്കുന്നവർക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

      അതേസമയം കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ദേശീയപാതയിൽ താമരശ്ശേരി അടിവാരം അങ്ങാടിയിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ചെറിയ സമയം കൊണ്ടാണ് വലിയ തോതിൽ വെള്ളം കയറിയത്. ചുരം ഭാഗങ്ങളിൽ മണ്ണിടിച്ചിലുണ്ടായത് വലിയതോതിൽ വെള്ളം ഉയരാൻ കാരണമായി. നിലവിൽ അടിവാരം ടൗണിൽ നിന്ന് വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്.

NDR News
02 Nov 2021 07:04 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents