പുതുക്കിയ പെട്രോൾ - ഡീസൽ വില നിലവിൽ വന്നു
പെട്രോളിന് 6.57 രൂപയും ഡീസലിന് 12.33 രൂപയുമാണ് കുറവ് വരുത്തിയത്

തിരുവനന്തപുരം: വൻ തോതിൽ വർധിച്ച പെട്രോൾ - ഡീസൽ വിലയിൽ കുറവ്. പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.
ഒരു ലിറ്റർ പെട്രോളിന് 6.57 രൂപയും ഡീസലിന് 12.33 രൂപയുമാണ് കുറച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 106.36 രൂപയും ഡീസലിന് 93.47 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് 104.17 രൂപയും ഡീസലിന് 91.42 രൂപയുമായി.