കെ.എസ്. ഇ.ബി വർക്കേഴ്സ് അസോസിയേഷൻധർണ്ണാ സമരം നടത്തി
കെ.എസ്. ഇ.ബി വർക്കേഴ്സ് അസോസിയേഷൻ നാദാപുരം ഡിവിഷൻ കമ്മിറ്റി ഡിവിഷൻ ഓഫീസിന് മുൻപിൽ ധർണ്ണാ സമരം നടത്തി.
നാദാപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധനയങ്ങൾക്കെതിരെയും, പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെയും, വൈദ്യുതി ബോർഡ് മാനേജ്മെന്റ് ഏകപക്ഷീയമായി നടപ്പിലാക്കുന്ന നയസമീപനങ്ങളിൽ പ്രതിഷേധിച്ചും കെ.എസ്. ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി ഐ ടി യു ) നാദാപുരം ഡിവിഷൻ കമ്മിറ്റി ഡിവിഷൻ ഓഫീസിന് മുൻപിൽ ധർണ്ണാ സമരം നടത്തി.
സി ഐ ടി യു നാദാപുരം ഏരിയാ സെക്രട്ടറി എ. മോഹനൻ സമരം ഉത്ഘാടനം ചെയ്തു. വർക്കേഴ്സ് അസോസിയേഷൻ സംസ്ഥന ജോയിന്റ് സെക്രട്ടറി പി.കെ പ്രമോദ് വിശദീകരണം നടത്തി. ഡിവിഷൻ പ്രസിഡന്റ് കെ.കെ ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിന് പ്രേമൻ പാമ്പിരി കുന്ന് (ഓഫീസേഴ്‌സ് അസോസിയേഷൻ), കെ.പി ചന്ദ്ര മോഹൻ (സി.സി മെമ്പർ), കെ.ടി കെ നാരായണൻ (കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ), ബിന്ദു എം.എം എന്നിവർ അഭിവാദ്യം അർപ്പിച്ചു.
ധർണ്ണാ സമരത്തിന് ഡിവിഷൻ സെക്രട്ടറി കെ.കെ മജീദ് സ്വാഗതം പറഞ്ഞു. രാജീവൻ തറോൽ നന്ദി പ്രകാശിപ്പിച്ചു.

