headerlogo
breaking

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കോഴിക്കോട് ജില്ലയിൽ

ജില്ലയിൽ ഇന്ന് 724 പേര്‍ക്ക് കോവിഡ്; ടി.പി.ആര്‍: 13.73 ശതമാനം

 സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കോഴിക്കോട് ജില്ലയിൽ
avatar image

NDR News

22 Nov 2021 08:19 PM

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 724 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതിൽ 3 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 717 പേർക്ക് രോഗം ബാധിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്ന 2 പേര്‍ക്കും വിദേശത്തു നിന്ന് വന്ന 2 പേര്‍ക്കും ഇന്ന് രോഗ ബാധയുണ്ടായി.

      ഇരുപത്തി നാല് മണിക്കൂറിൽ 5357 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിൽ ചികിത്സയിലായിരുന്ന 667 പേര്‍ കൂടി രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.73 ശതമാനമാണ്.

       ജില്ലയിൽ 18232 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . 3953 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

NDR News
22 Nov 2021 08:19 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents