ജവാദ്; ആശങ്കയിൽ കിഴക്കൻ തീരം
ചുഴലിക്കാറ്റ് ഇന്ന് തീരം തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഡൽഹി: ജവാദ് ചുഴലിക്കാറ്റിന്റെ ഭീതിയിൽ കിഴക്കൻ തീര മേഖല. പശ്ചിമ ബംഗാൾ, ഒഡീഷ, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ ചുഴലിക്കാറ്റ് നേരിടനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ചുഴലിക്കാറ്റിൻ്റെ സ്വാധീനത്തിൽ 90 മുതൽ 110 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പശ്ചിമ ബംഗാൾ, ഒഡീഷ, ആന്ധ്രാ പ്രദേശ് സംസ്ഥാനങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റിൻ്റെ സ്വാധീനം ശനിയാഴ്ചയോടെ കൂടുതൽ ശക്തമായേക്കും എന്നും മുന്നറിയിപ്പുണ്ട്.
ചുഴലിക്കാറ്റ് ഇന്ന് കര തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ നിഗമനം. ചുഴലിക്കാറ്റ് കടന്നു പോകുന്ന പ്രദേശങ്ങളിൽ നാശനഷ്ടങ്ങൾ കുറയ്ക്കാനും മനുഷ്യ ജീവനുകൾ സംരക്ഷിക്കാനും കേന്ദ്ര സര്‍ക്കാര്‍ സുരക്ഷാ ഏജൻസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

